ഇടമലയാര്‍ ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ തുറന്നു

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.ഡാമിന്റെ സംഭരണ ശേഷിയായ 169നോട് അടുത്തതോടെയാണ്  ഡാമിന്റെ രണ്ടു ഷട്ടര്‍ കൂടി തുറന്നത്. 168.98 ആണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു. 225 ക്യുമെക്‌സ് ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വ്യാഴാഴ്ച ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതവും ഒരു ഷട്ടര്‍ ഒരു മീറ്ററും ഉയര്‍ത്തിയിരുന്നു. ഇടമലയാറിന്റെ ഷട്ടറുകള്‍ തുറന്നതോടെ ആലുവ തീരത്തുതാമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.