യോഗയിലൂടെ സ്ത്രീ സൗന്ദര്യം സംരക്ഷിക്കാം

YOGA-STHREESOUNDARYATHINU
കവിയുടെ വിരല്‍ത്തുമ്പിലെ വറ്റാത്ത ഉറവയാണ് സ്ത്രീ സൗന്ദര്യം. ഇതിഹാസങ്ങളിലും പുരാണങ്ങളിലും, ബൈബിളിലും, ഖുറാനിലുമൊക്കെ സ്ത്രീ സൗന്ദര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് സൗന്ദര്യം. താനെപ്പോഴും സുന്ദരിയായിരിക്കണമെന്നാണ് ഏതൊരു സ്ത്രീയുടെയും ആഗ്രഹം. എപ്പോഴും സുന്ദരിയായിരിക്കണമെങ്കില്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കണം. സൗന്ദര്യം മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല. അത് കേശാദിപാദം വരെ ഉണ്ടാകേണ്ടതാണ്.

നമ്മെ സൃഷ്ടിച്ച ഈശ്വരന്‍ തന്നെ നമ്മുടെ മുഖസൗന്ദര്യവും, ആകാര സൗന്ദര്യവും നിലനിര്‍ത്താനുതകുന്ന മാര്‍ഗ്ഗങ്ങളും പ്രകൃതിയില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃത്തിദത്ത സൗന്ദര്യദായനികളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമ്മുടെ ആചാര്യന്മാര്‍ അറിയുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആധുനിക ജീവിതത്തില്‍ അന്യം നിന്നുപോകുന്ന ആ നാട്ടറിവുകളെ സമാഹരിച്ച് നിത്യജീവിതത്തില്‍ ഫലപ്രദമാക്കുക എന്നതാണ് ‘യോഗ സ്ത്രീസൗന്ദര്യത്തിന്‘ എന്ന പുസ്തകത്തിലൂടെ യോഗാചാര്യ വിന്‍സെന്റ് എര്‍ത്ത്‌കോട്ടയില്‍ ശ്രമിക്കുന്നത്.

വിവിധ നാടുകളിലുള്ള സ്ത്രീകളുടെ പൊതു താല്‍പര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശരീരത്തെ ആറ് ഭാഗങ്ങളായി തിരിച്ച് അവയ്ക്കു വേണ്ടുന്ന ശ്രദ്ധയും പരിചരണവും എങ്ങനെ നല്‍കാമെന്നാണ് ‘യോഗ സ്ത്രീസൗന്ദര്യത്തിന്‘ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആകാര സൗഷ്ഠവത്തോടൊപ്പം സ്ത്രീകളുടെ ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആഴ്ചയിലെ ഓരോ ദിവസവും സൗന്ദര്യസംരക്ഷണവും യോഗപരിശീലനവും എങ്ങനെ സാദ്ധ്യമാക്കാം എന്നും ഈ പുസ്തകത്തില്‍ yoga-sthreesoundaryathinuവിശദീകരിക്കുന്നു. ഈ പുസ്തക പാരായണവും പരിശീലനവും നിങ്ങളുടെ സമഗ്ര ആരോഗ്യത്തേയും ആകാര സൗഷ്ഠവത്തേയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സ്വന്തം ശരീരത്തെക്കുറിച്ച് ഒരവബോധം ലഭ്യമാക്കുകയും ചെയ്യും

കഴിഞ്ഞ 12 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യോഗ, യോഗ തെറാപ്പി, സ്‌ട്രെസ്സ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന യോഗാചാര്യ വിന്‍സെന്റ് എര്‍ത്ത്‌കോട്ടയില്‍ ഇപ്പോള്‍ ദുബായിലെ വേദിക് യോഗാ സെന്ററിന്റെ ഡയറക്ടറാണ്. യോഗ സമ്പൂര്‍ണ്ണ ആരോഗ്യത്തിന്, യോഗ സൂര്യനമസ്‌കാരം തുടങ്ങിയ കൃതികളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ യോഗ സ്ത്രീസൗന്ദര്യത്തിന് എന്ന പുസ്തകം ഉപയോഗപ്പെടുത്തി അനവധി സ്ത്രീകള്‍ ശരീരസൗന്ദര്യം വീണ്ടെടുത്തിട്ടുണ്ട്.

NOTE; EDITORS PIC
PUBLISHER : D C BOOKS
CONTENT COURTESY : www.dcbooks.com

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close