ഷോക്കേറ്റ് മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു

12112149_892205617542731_7425256451197844767_nവനത്തില്‍ നിന്നും വിറക് ശേഖരിച്ച്‌ മടങ്ങുന്നതിനിടെ മൂന്നു ആദിവാസി യുവതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞും മാതാവും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ മാങ്കുളത്തിന് സമീപം ചിക്കണാംകുടിയിലെ വനമേഖലയിലാണ് അപകടം. ചിക്കണാംകുടി ആദിവാസി കോളനിയില്‍ താമസിക്കുന്ന സലോമി കുഞ്ഞുമോന്‍ (28), യശോദ തങ്കച്ചന്‍ ( 20), രാജാത്തി മന്നവന്‍ (28) എന്നിവരാണ് മരിച്ചത്. ഇവരില്‍ സലോമി കുഞ്ഞുമോന്‍ ഗര്‍ഭിണിയായിരുന്നു. ആദ്യം ഷോക്കേറ്റ ഒരു വയസുള്ള കുഞ്ഞും മാതാവ് വനിതാ ശശിയുമാണ് (24) പരിക്കുകളോടെ രക്ഷപ്പെട്ടത്. പിന്നാലെ വിറകുമായെത്തിയ സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.