ഒന്നാംഘട്ടം പോളിങ് 76%

kerala-polls-398_041311114715തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 76 ശതമാനം പോളിങ്. പോളിങ് ഏറ്റവും കുറവ് തിരുവനന്തപുരത്തും കൂടുതല്‍ വയനാട്ടിലുമാണ്. ചില ജില്ലകളില്‍ മഴ തടസപ്പെടുത്തിയെങ്കിലും വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്താനെത്തിയത്. ഇത് ഇടതു വലതു മുന്നണികളെ ആശങ്കയിലാഴ്ത്തുകയും ബിജെപിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് വയനാട്ടിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. കണ്ണൂരും കാസര്‍ഗോഡും 76 ശതമാനവും കോഴിക്കോട് 74 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇടുക്കിയില്‍ 75 ഉം കൊല്ലത്ത് 74 ഉം തിരുവനന്തപുരത്ത് 72 ശതമാനവുമാണ് പോളിംഗ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാവിലെ മുതല്‍ പെയ്ത മഴയാണ് പോളിംഗിനെ പ്രതികൂലമായി ബാധിച്ചത്. കണ്ണൂരില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അഞ്ച് മണിക്ക് ശേഷവും പല പോളിംഗ് ബൂത്തിലും വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. ഇവരെയും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു.