രക്ഷപ്പെട്ട യാത്രികര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിച്ച വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രികര്‍ക്ക് ഏഴായിരം ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ചിലര്‍ക്ക് ഇത് സംബന്ധിച്ച് ഈമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തിയ വിമാനത്തിലെ 300 യാത്രക്കാരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈമാസം മൂന്നിനായിരുന്നു സംഭവം. ലഗേജുകള്‍ നഷ്ടപ്പെട്ടതിനാണ് ഈ സഹായം. ജീവന്‍ തിരിച്ച് കിട്ടിയത് തന്നെ മഹാഭാഗ്യമെന്നും നഷ്ടപരിഹാരത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ചിലര്‍ പറഞ്ഞു.