ദുബായില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തിലെ നൂറോളം യാത്രക്കാര്‍ക്ക് രോഗബാധ; വിമാനം തടഞ്ഞിട്ടു

ദുബായില്‍ നിന്ന് അമേരിക്കയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗ ബാധ. 10 യാത്രക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം അമേരിക്കയില്‍ തടഞ്ഞുവെച്ചു. 500 യാത്രക്കാരുമായി പോയ വിമാനത്തില്‍ നൂറോളം പേര്‍ക്ക് അസുഖബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

യുഎസിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ ഇറക്കിയ എമിറേറ്റ്‌സിന്റെ 203 ഡബിള്‍ ഡെക്ക് എയര്‍ബസ് 388 വിമാനമാണ് തടഞ്ഞുവെച്ചത്. പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് വിമാനം കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയത്. അതേ സമയം, സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.