റഷ്യക്ക് വന്‍പിഴ, അയോഗ്യത ഭീഷണി

russiaയൂറോ കപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരശേഷം റഷ്യന്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ റഷ്യക്ക് വന്‍പിഴ. ഞായറാഴ്ച ഇംഗ്ലണ്ട് – റഷ്യ മത്സരം സമനിലയിലായതിനെ തുടര്‍ന്നാണ് റഷ്യന്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലും പരിസരത്തും അക്രമമഴിച്ചുവിട്ടത്. മാഴ്‌സെയില്‍ നടന്ന ആക്രമണത്തില്‍ മുപ്പത്തഞ്ചോളം ആളുകള്‍ക്കാണ് പരിക്കേറ്റത്.

ആരാധകര്‍ സ്റ്റേഡിയത്തിനകത്ത് സമാനമായ സംഭവം ആവര്‍ത്തിച്ചാല്‍ ടൂര്‍ണമെന്റില്‍ റഷ്യയ്ക്ക് അയോഗ്യത കല്‍പിക്കുമെന്ന് യുവേഫ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ജനക്കൂട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കല്‍, വംശീയ വിരോധമുളവാക്കുന്ന പെരുമാറ്റം, സ്‌റ്റേഡിയത്തില്‍ തീയിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് റഷ്യന്‍ ആരാധകരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

സ്ലൊവാക്യയുമായി റഷ്യയുടെ അടുത്ത മത്സരത്തിലും സംഘര്‍ഷ സാധ്യതയുണ്ട്. മത്സരത്തിനിടെ റഷ്യന്‍ ആരാധകരുടെ ഭാഗത്തുനിന്ന് അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ടീമിന് യൂറോയില്‍ വിലക്ക് നേരിടേണ്ടിവരും.