Kerala
Trending

വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ രണ്ട് യുവതികളെ കസ്റ്റഡിയിലെടുത്തു

എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഇവര്‍ കേരളത്തിലേക്ക് കടക്കാനായി എത്തിയ സമത്ത് പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ശ്രീരാമ സേന പോലെ തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമക്കള്‍ കക്ഷി വാവരുപള്ളിയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇവരുടെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ കൊഴിഞ്ഞാംപാറ സ്റ്റേഷനിലുള്ളതെന്ന് സൂചനയുണ്ട്.

പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. ഇവര്‍ക്കൊപ്പം മൂന്ന് പുരുഷന്മാരുമുണ്ടെന്നാണ് വിവരം.  യുവതികള്‍ വാവരുപള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കരുതുന്നത്.

തമിഴ്‌നാട്ടില്‍നിന്ന് കൂടുതല്‍ വനിതാ ആക്ടിവിസ്റ്റുകള്‍ എത്തുന്നെന്ന സൂചനയെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. വാളയാര്‍, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തുന്നുണ്ട്.

Tags
Show More

Related Articles

Close
Close