നികുതി കുറച്ചു; പെട്രോളിന്റെയും ഡീസലിന്റെയും വില ഇതുമൂലം രണ്ടുരൂപ വീതം കുറയും

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇതുമൂലം രണ്ടുരൂപ വീതം കുറയും. പുതിയ നിരക്ക് നാളെ പ്രാബല്യത്തില്‍വരും. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.ഇതിനെ തുടര്‍ന്ന്
സംസ്ഥാന നികുതിയില്‍ കുറവ് വരുത്തണമോയെന്നു ആലോചിച്ചു തീരുമാനിക്കുമെന്ന് ഡോ: തോമസ്‌ ഐസക് പ്രതികരിച്ചു.