KeralaLatest NewsNews

മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റംവരുത്തി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ഇത് ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് വിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags
Show More

Related Articles

Close
Close