ജനവിധിയോട് കളിച്ചാല്‍ പൊതുജനങ്ങള്‍ ക്ഷമിക്കില്ല:ദേവേന്ദ്ര ഫഡ്നാവിസ്

അവസരവാദ രാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനവിധി തെളിയിച്ചു. അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ജനവിധിയോട് കളിച്ചാല്‍ പൊതുജനങ്ങള്‍ ക്ഷമിക്കില്ലെന്നും കര്‍ണാടകയിലെ ബിജെപിയുടെ വിജയം തെളിയിക്കുന്നത് അതാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അവസരവാദ രാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനവിധി തെളിയിച്ചു. അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യെദിയൂരപ്പയ്ക്കും ആശംസ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റുകളിലും ബിജെപി വിജയം നേടിയപ്പോള്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റ് സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല.

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റുകള്‍ ഉള്‍പ്പെടെ 118 പേരുടെ അംഗബലമാണ് നിലവില്‍ ബിജെപിയ്ക്ക് ഉള്ളത്. 106 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ആറു സീറ്റു മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

Show More

Related Articles

Close
Close