ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കേസ്

fahad-fazil-12തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ഫഹദ് ഫാസില്‍ തന്റെ പക്കല്‍ നിന്നും 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി എന്നാണ് മണി പറയുന്നത്. എന്നാല്‍ പിന്നീട് അഭിനയിക്കാന്‍ വിസമ്മതിച്ചു. ഇതോടെ പ്രോജക്ട് മുടങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും മണി പറയുന്നു. ഫഹദ് ഫാസിലിന് മാത്രമല്ല, ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കി. അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. അഡ്വാന്‍സ് കൊടുത്ത പണവും നഷ്ടമായി – മണിയുടെ പരാതികള്‍ ഇങ്ങനെ പോകുന്നു.