മാസ് ലുക്കില്‍ ഫഹദ്; വരത്തനിലെ പ്രണയഗാനമെത്തി

ഫഹദ് ഫാസിൽ – എെശ്വര്യലക്ഷ്മി ചിത്രം വരത്തനിലെ ഗാനമെത്തി. ‘നീ പ്രണയമോതും പേരെന്നും’ എന്ന പാട്ടിൻ്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. നസ്രിയ നസിമും ശ്രീനാഥ് ഭാസിയുമാണ് ഗാനമാലപിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് നസ്രിയയാണ്. ‘പുതിയ ഒരു ഗാനം’ എന്ന നസ്രിയയുടെ പാട്ട് യൂട്യൂബിൽ ട്രെൻഡ് ആയിരുന്നു. ചിത്രം ഇൗ മാസം തീയേറ്ററുകളിലെത്തും