അന്യനാട്ടില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടു; സഹായ അഭ്യര്‍ത്ഥനയുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന സര്‍പ്രൈസ്

സോഷ്യല്‍ മീഡിയ രക്ഷകനായി എത്തുന്നത് ഇതാദ്യമായല്ല. പ്രളയകാലത്ത് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാന്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ ഒരുവട്ടം കൂടി സോഷ്യല്‍ മീഡിയയുടെ ശക്തി തെളിയിച്ചിരിക്കുകയാണ് പ്രശാന്ത് വി.പി എന്ന യുവാവ്. പരിചയമില്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ട പ്രശാന്ത് വിപി എന്ന യുവാവിന് രക്ഷകനായത് ഫെയ്സ്ബുക്കിലെ സജീവ ജനപ്രിയ കൂട്ടായ്മയായ സഞ്ചാരി ആണ്. കുന്ദാപുരം സ്റ്റേഷനില്‍ വെച്ചാണ് പ്രശാന്തിന്‍റെ പെഴ്സ് പോക്കറ്റടിച്ചത്. എന്തു ചെയ്യണമെന്നറിയാതെ ഇയാള്‍ ഫെയ്‌സ്ബുക്കിലും സഞ്ചാരി ട്രാവല്‍ ഫോറത്തിലും കുറിപ്പിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സഹായഹസ്തവുമായെത്തിയത് നൂറിലധികം പേരാണ്.

സഞ്ചാരിയുടെ തന്നെ മറ്റൊരു പേജായ സഞ്ചാരി ട്രാവല്‍ ഫോറത്തില്‍ പ്രശാന്ത് എഴുതിയ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്തു ചെയ്യണമെന്നറിയാതെ നിന്ന തനിക്ക് സഞ്ചാരി ടീം എങ്ങനെ രക്ഷകനായെന്നാണ് പൊന്‍കുന്നം സ്വദേശിയായ പ്രശാന്ത് കുറിച്ചിരിക്കുന്നത്. ഒരു സഞ്ചാരി അപാരത എന്ന ഹാഷ് ടാഗിലുള്ള  കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വ്യക്തിപരമായ ചില കാര്യങ്ങള്‍ക്കായി കുന്ദാപുരത്ത് പോയതായിരുന്നു പ്രശാന്ത്. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ട്രെയിന്‍ കയറാന്‍ കുന്ദാപുര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീവണ്ടി താമസിച്ചേ എത്തൂ എന്ന് മനസിലാക്കിയത്. എന്നാല്‍ പിന്നെ കുറച്ചുനേരം ഉറങ്ങാമെന്ന് കരുതി ഒന്ന് തല ചായ്ച്ചതു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. തലേദിവസം ജനറല്‍ കോച്ചില്‍ വന്നതിന്റെ ക്ഷീണത്തില്‍ ഗാഢനിദ്രയിലാണ്ട  തനിക്ക് പോകാനുള്ള ട്രെയിന്‍ വന്നതും പോയതുമൊന്നും ഇയാള്‍ അറിഞ്ഞില്ല. ഉണര്‍ന്ന് സമയം നോക്കിയപ്പോഴേക്കും ട്രെയിന്‍ കുന്ദാപുരവും കഴിഞ്ഞ് ഉഡുപ്പി എത്തിയെന്ന് മനസിലായി. ഉറക്കത്തെ ശപിക്കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ലെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടുത്ത വണ്ടി പിടിക്കുകയെന്ന ഉദ്ദേശത്തോടെ കൗണ്ടറിലെത്തിയപ്പോഴാണ് പോക്കറ്റില്‍ പേഴ്സില്ലെന്ന് മനസിലാക്കിയത്. ബെഞ്ചിന്റെ അടിയില്‍ എല്ലാം നോക്കി പേഴ്‌സ് കിട്ടിയില്ല. ഭാഷ വശമില്ലാത്തത് കൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല. ആകെ പ്രശാന്തിന്റെ കൈയില്‍ ഉണ്ടായിരുന്നത് 150 രൂപയായിരുന്നു. അങ്ങിനെ ആ പൈസ വെച്ച് എറണാകുളം ടിക്കറ്റ് എടുക്കാന്‍ പോയി. അവിടെ ചെന്നപ്പോള്‍ പൈസ തികയില്ല. 155 രൂപ കൊണ്ട് ഷൊര്‍ണ്ണൂര്‍ വരെ ടിക്കറ്റ് എടുത്തു. അങ്ങിനെയാണ് പ്രശാന്ത് തന്റെ അവസ്ഥ വിവരിച്ച് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിടാന്‍ തീരുമാനിച്ചത്. ഒന്നു രണ്ട് പേര്‍ കാര്യം ചോദിച്ചെങ്കിലും ഉപകാരം ഉണ്ടായില്ല. അതിനു ശേഷമാണ് സഞ്ചാരി ഉള്‍പ്പെടെ 3 ഗ്രൂപ്പില്‍ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിഷമസന്ധിയേക്കുറിച്ച് പോസ്റ്റ് ചെയ്യുന്നത്. പക്ഷേ തുടര്‍ന്നു വന്ന പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സഞ്ചാരി സിമ്പിള്‍ ആണ്, ആന്‍ഡ് പവര്‍ ഫുള്‍ ഓള്‍സോ എന്നു പറഞ്ഞാണ് പ്രശാന്ത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തികച്ചും പേഴ്സണൽ ആയ ചില കാര്യങ്ങൾക്ക് വേണ്ടി കുന്ദാപുരം എന്ന സ്ഥലത്ത് പോയതായിരുന്നു ഞാൻ കാര്യങ്ങൾ എല്ലാം കഴിഞ് ട്രെയിൻ കയറാൻ കുന്ദാപുര റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ അല്പം late ആണെന്ന് കണ്ടപ്പോൾ ഒന്ന് ഉറങ്ങാം എന്ന് വച്ചു തലേദിവസം ജനറൽ കോച്ചിൽ വന്നതിന്റെ ക്ഷീണം ഉറങ്ങി തീർത്തു അതിന്റെ ഇടയിൽ എനിക്ക് പോകാനുള്ള ട്രെയിൻ വന്നതും പോയതും ഞാൻ അറിഞ്ഞില്ല…

ഉണർന്നപ്പോൾ ഞാൻ ആദ്യം സമയം നോക്കി അപ്പോൾ മനസിലായി ഏകദേശം ഞാൻ പെട്ടു.. ixigo ട്രെയിൻ നോക്കിയപ്പോൾ ട്രെയിൻ കുന്ദാപുരം കഴിഞ്ഞു ഉഡുപ്പി എത്തി. ഉറക്കത്തോട് വല്ലാത്ത ദേഷ്യവും മനസിൽ വച്ച് അടുത്ത ട്രെയിൻ സെർച്ച് ചെയ്തു മംഗള എസ്പ്രെസ് ഉണ്ടെന്ന് കണ്ട് നേരെ ടിക്കറ്റ് കൗണ്ടർ ലക്ഷ്യം വച്ച് നടന്നു .

പൈസ എടുക്കാൻ ആയി പോക്കറ്റിൽ പേഴ്സ് നോക്കിയ ഞാൻ ഒന്ന് ഞെട്ടി….പോക്കറ്റിൽ പേഴ്സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയിൽ എല്ലാം നോക്കി ..കിട്ടിയില്ല കണ്ണിൽ ഒരു തരം ഇരുട്ട് മൂടിയ അവസ്ഥ.. ഭാഷ വശമില്ലാത്തത് കൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല ബാഗ് തപ്പി നോക്കിയപ്പോൾ എന്റെ ATM കാർഡും 150 രൂപയും ഉണ്ടാരുന്നു ATM ബാഗിൽ വന്ന കാര്യം കൂടി പറയാം ഞാൻ അധികം പൈസ അക്കൗണ്ട് ഇൽ ഇടറില്ല അധികം കിട്ടാറില്ല അതാണ് സത്യം ) കുന്ദാപുരം വരുന്നതിന് മുന്നേ കോട്ടേശ്വര ഇൽ നിന്ന് 300 രൂപ ഞാൻ എടുത്തിട്ട് 100 രൂപ ഓട്ടോ കൂലി കൊടുത്തിട്ട് 50 രൂപക്ക് വെള്ളവും ചായ ഉം ചെറുകടിയും കഴിച്ചതിന്റെ ബാക്കി പൈസ ആണ് 150 രൂപ

അങ്ങനെ ആ പൈസ വച്ച് എറണാകുളം ടിക്കറ്റ് എടുക്കാൻ പോയി അവിടെ ചെന്നപ്പോൾ പൈസ തികയില്ല 155 രൂപ കൊണ്ട് ഷൊർണ്ണൂർ വരെ ടിക്കറ്റ് എടുത്തു അപ്പോളും അവരോട് കാര്യം പറയാൻ എനിക്ക് ആയ്യില്ല. അവിടെ കൊണ്ട് ഒന്നും തീർന്നില്ല എന്റെ ദുർവിധി ട്രെയിൻ 3 മണിക്കൂർ ഡിലേ…

അങ്ങനെ ഇരിക്കെ ഒരു ബുദ്ധി തോന്നി.. ഫേസ്ബുക്ക് ഇൽ ഒരു പോസ്റ്റ് ഇടാം… നേരെ ഫേസ്ബുക് തുറന്ന് ഒരു പോസ്റ്റ് ഇട്ടു ഒന്നു രണ്ട് പേരു കാര്യം ചോദിച്ചു എങ്കിലും ഉപകാരം ഉണ്ടായില്ല … അതിന് ശേഷം ആണ് സഞ്ചാരി ഉൾപ്പെടെ 3 ഗ്രൂപ്പിൽ ഞാൻ ഇത് ഇട്ടത്‌ അതിൽ 2 എണ്ണം മാത്രം നേരെ പോസ്റ്റ് ആയി ബാക്കി ഒക്കെ ഇപ്പോളും പെൻഡിങ് പോസ്റ്റ്‌ ആയി കിടക്കുന്നു

അങ്ങനെ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട 2 ആം മിനിറ്റിൽ കമന്റ് പ്രളയം തുടങ്ങി എന്റെ ജീവിതത്തിൽ ഞാൻ ഒറ്റക്ക് അല്ല എന്ന് തോന്നിയ ഒരു വല്ലാത്ത നിമിഷം… നമ്മുടെ ഗ്രൂപ്പിലെ ഒരു ചങ്ക് വിഷ്ണു ആദ്യം എന്നെ വിളിക്കുന്നു തുടർന്ന് അദ്ദേഹത്തോട് കാര്യങ്ങൾ ഞാൻ പറഞ്ഞു അപ്പോൾ തന്നെ ac നമ്പർ കൊടുക്ക് പൈസ ഇപ്പോൾ വരും ബാക്കി പിന്നെ എന്ന് പറഞ്ഞു കാരണം ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു… 12 കഴിഞ്ഞപ്പോൾ പൈസ വന്നു അദ്ദേഹം തന്നെ സ്റ്റേഷൻ മാസ്റ്ററോഡ്‌ സംസാരിച്ചു പൈസ എടുക്കാൻ മാസ്റ്റർ സഹായിച്ചു പേഴ്സ് പോയ കാര്യവും പറഞ്ഞു പോലീസ് ആ സമയം അവിടെ ഉണ്ടായിരുന്നില്ല

അവസാനം 3 മണി കഴിഞ്ഞപ്പോൾ മംഗള എസ്പ്രെസ് വന്നു അതിൽ കയറി ഈ സമയം അത്രയും ഞാൻ സഞ്ചരിയിൽ ഇട്ട പോസ്റ്റിന് മറുപടികൾ കൊടുക്കുകയായിരുന്നു …

പേര് അറിയാത്ത കുറെ ആളുകൾ എന്നെ വിളിച്ചു അങ്ങു ഗൾഫിൽ നിന്ന് പോലും അനവധി കോളുകൾ വന്നു അങ്ങിനെ നിങ്ങളിൽ ഓരോരുത്തരും തന്ന ഊർജ്ജം കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ പോസ്റ്റ് ഇടാൻ ഇവിടെ ഇരിക്കുന്നത്

അനൂപ് ശങ്കർ ചേട്ടൻ ഭക്ഷണം എത്തിക്കാം എന്നു പറഞ്ഞു പിന്നെയും പലരും എന്നെ വിളിച്ചു സഹായം വേണം എങ്കിൽ പറയണം എന്ന് പറഞ്ഞു ആരെ എങ്കിലും വിട്ട് പോയെങ്കിൽ ക്ഷമിക്കണം എഴുതി പരിചയം ഇല്ല പിന്നെ സമയ പരിമിതി അതൊക്കെ ആണ് കാരണം

ട്രെയിൻ കയറി ഞാൻ നേരെ കുറ്റിപ്പുറത്ത് ഇറങ്ങി തൃശൂർ ഇറങ്ങി ഭക്ഷണം കഴിച്ചു എന്നിട്ട് നേരെ എറണാകുളം വണ്ടി കയറി അവിടുന്ന് പിറവം വണ്ടിക്ക് 8.30 ആയപ്പോൾ വീട്ടിൽ വന്നു…

ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരേ ഒരു കാര്യം ഇതാവും മറക്കില്ല മരിച്ചാലും ഈ നല്ല ചേട്ടന്മാരെ…. ഇനി നാളെ ഒരാൾ എവിടെ എങ്കിലും ഒറ്റപ്പെട്ട് പോയാൽ ധൈര്യം ആയി ഇവിടെ ഒരു പോസ്റ്റ് ഇട്ടാൽ മതി എന്നും ഏത് സമയത്തും നിങ്ങളെ സഹായിക്കാൻ ഈ സഞ്ചാരി ചേട്ടന്മാരുടെ കൂടെ ഞാനും മുൻ നിരയിൽ കാണും…

സഞ്ചാരി സിമ്പിൾ ആണ് ആൻഡ് പവർ ഫുൾ ഓൾസോ.

Show More

Related Articles

Close
Close