ഫിഫ പ്രസിഡന്റ് പങ്കെടുക്കില്ല; അണ്ടര്‍ 17 ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വച്ചു

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഫിഫ അധ്യക്ഷന്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. ഒക്ടോബര്‍ അഞ്ചിനാണ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫിഫയുടെ പിന്തുണയില്ലാത്തതാണ് ചടങ്ങ് വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ 17ാം പതിപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. 2017 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മത്സരങ്ങള്‍. 24 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഫുട്‌ബോള്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്. ഫിഫയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റും ഇതാണ്. ഓക്ടോബര്‍ ആറിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഏഴിന് കൊച്ചിയില്‍ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ഘട്ടങ്ങളിലെ രണ്ടാം റൗണ്ട് മത്സരവും ഒരു മത്സരവും, ഒരു ക്വാര്‍ട്ടര്‍ ഫൈനലുമാണ് കൊച്ചിയില്‍ നടക്കുക.