കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഞ്ഞ് മൂടി നില്‍ക്കുന്നതിനാല്‍ റണ്‍വെ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങള്‍ക്ക് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനാകാത്തതിനെ തുടര്‍ന്നാണിത്. ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്. ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.