വന്‍ തീപിടുത്തം: മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുടെ വേദിയും തകര്‍ന്നു

തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ വന്‍തീപിടുത്തത്തില്‍ മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുടെ വേദിയും തകര്‍ന്നു. ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിന് സമീപത്ത് തന്നെയായിരുന്നു വേദിയും.

ഇപ്പോഴും തീ നിയന്ത്രണാതീതമായി തുടരുകയാണ്. മുപ്പതിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. സമീപജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടുന്നുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പാന്ഥര്‍ അഗ്നിസുരക്ഷാ വിഭാഗവും എത്തിയിട്ടുണ്ട്.

മന്ത്രികടകം പള്ളി സുരേന്ദ്രനും മേയറും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആര്‍ക്കും തീപ്പൊള്ളലേറ്റിട്ടില്ല. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് മണ്‍വിള സ്വദേശികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

Show More

Related Articles

Close
Close