സി.ആര്‍.പി.എഫ് ഓഫീസില്‍ തീപിടിത്തം; ധീരനായി കോണ്‍സ്റ്റബിള്‍ മരണത്തിനു കീഴടങ്ങി.

fire1
ഡല്‍ഹി ആര്‍.കെ പുരത്തെ സി.ആര്‍.പി.എഫ് പരിശീലനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ചേ 2 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.റെക്കോര്‍ഡ്‌ റൂമിന്റെ ഗാര്‍ഡ് ആയിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ലിങ്ങാന്‍ ഗൌഡ ആണ് മരിച്ചത്. നാലാം നിലയില്‍ ആയിരുന്നു തീപിടുത്തം ഉണ്ടായത്.

തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ ,റെക്കോര്‍ഡ്‌ റൂമിന്റെ ഗാര്‍ഡ് ആയ ഗൌഡ തന്‍റെ മേലുദ്യോഗസ്ഥരേ വിവരം അറിയിച്ചിരുന്നു.അതിനു ശേഷം ഒറ്റയ്ക്ക് തീകെടുത്താന്‍ കിണഞ്ഞു പരിശ്രമിച്ചതായി സി ആര്‍ പി എഫ് കേന്ദ്രങ്ങള്‍ പറയുന്നു.ഒടുവില്‍ IT റൂമില്‍ ,ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.7 ഫയര്‍ എഞ്ചിനുകള്‍ 3 മണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്.