ഫ്ലിപ്പ് കാര്‍ട്ടിനെ പറ്റിച്ച ഹൈദരാബാദുകാരന്‍

FLIP CART 2

ഓണ്‍ലൈന്‍ കച്ചവട ഭീമന്‍മാരായ ഫ്‌ലിപ്പ് കാര്‍ട്ടിനെ പറ്റിച്ച് ഹൈദരാബാദുകാരനായ യുവാവ് സ്വന്തമാക്കിയത് 20 ലക്ഷം രൂപയുടെ വസ്തുക്കള്‍. വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വീട്ടു കാരുടെയും പരിചയക്കാരുടെയും പേരിലെടുത്താണ് വീരസ്വാമി തട്ടിപ്പു നടത്തിയത്.

സാധനങ്ങള്‍ കൈപറ്റിയ ശേഷം ഗുണനിലവാരം കുറഞ്ഞ ഉപകരണമാണ് തനിക്ക് കിട്ടിയതെന്ന് പരാതി നല്‍കി ഉപകരണങ്ങള്‍ മടക്കി നല്‍കുകയായിരുന്നു. എന്നാല്‍ ഒറിജിനല്‍ ഉത്പന്നങ്ങള്‍ക്ക പകരം കമ്പനി നല്‍കിയ സീരിയല്‍ നമ്പറും കോഡും ചേര്‍ത്ത പകരം ഉത്പന്നങ്ങളാണ് നല്‍കിയിരുന്നത്. വീരസ്വാമി എന്ന 32 കാരനാണ് ഫ്‌ലിപ്പ്കാര്‍ട്ടിനെ പറ്റിച്ചത്. ഹൈദരാബാദിലെ വനസ്ഥലിപുരം സ്വദേശിയാണ് ഇയാള്‍.

വിനിമയത്തിനായി വ്യത്യസ്ഥ ബാങ്ക്, ഇ-മെയില്‍ അക്കൗണ്ടുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഉപകരണങ്ങള്‍ കമ്പനിയില്‍ തിരിച്ചെത്തിയാല്‍ പണം അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

20മാസത്തിനിടക്ക് 200 ഓളം ഉത്പന്നങ്ങളാണ് വീരസ്വാമി ഇതുപോലെ സ്വന്തമാക്കിയതെന്ന് ഫ്‌ലിപ്പ് കാര്‍ട്ട് പറഞ്ഞു. 20 ലക്ഷത്തോളം രൂപ ഇതുവഴി നഷ്ടമുണ്ടായതായും ഫ്ലിപ്പ് കാര്‍ട്ട് അറിയിച്ചു. വനസ്ഥലി പുരം പൊലിസ് സ്റ്റേഷനില്‍ ഫ്ലിപ്പ് കാര്‍ട് പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധമായ പരാതി ലഭിച്ചതായി വനസ്ഥലി പുരം പൊലിസും സ്ഥിരീകരിച്ചു.