പ്രളയ ബാധിതര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി അനുവദിക്കും: സുഷമ സ്വരാജ്

കേരളത്തിലുണ്ടായ ശക്തമായ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ അതാത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടല്‍.