എൻ. രമണി അന്തരിച്ചു

10559709_686178901469169_6477116501624519055_nപുല്ലാങ്കുഴൽ വാദകൻ എൻ. രമണി ( 81) ചെന്നൈയിൽ അന്തരിച്ചു. ടി. ആർ. മഹാലിംഗത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ജ്ഞാനിയായ പുല്ലാങ്കുഴൽ വിദഗ്ദ്ധനായിരുന്നു. രാജ്യത്തിനകത്തും പുറത്തും അസംഖ്യം കച്ചേരികൾ നടത്തിയ രമണി ചെന്നൈയിൽ രമണീസ് അക്കാഡമി ഒാഫ് ഫ്ളൂട്ട് സ്ഥാപിച്ചു. പദ്മശ്രീയും കേന്ദ്രസംഗീത നാടകഅക്കാഡമി അവാർഡുമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചു