മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി. ജാബിര്‍ കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ ഞായറാഴ്ച രാത്രി 10.30നാണ് അപകടം.

1991ല്‍ കേരളപോലീസില്‍ ചേര്‍ന്നു. 1994-95 വര്‍ഷത്തെ നെഹ്റു കപ്പില്‍ ഇന്ത്യക്കായി കളിച്ചു. മലപ്പുറത്ത് നിന്ന് ദേശീയ കുപ്പായമണിഞ്ഞ നാല് പേരില്‍ ഒരാളാണ്.

1994 മുതല്‍ 96 വരെ സന്തോഷ് ട്രോഫിയിലും അദ്ദേഹം കഴിവ് തെളിയിച്ചു. ആദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമിലും ജാബിര്‍ നിറഞ്ഞുനിന്നു.

രണ്ട് വര്‍ഷമായി എം.എസ്.പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}