ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകളെ തടയാനാകില്ല :മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച കോടതി വിധിയെ ന്യായീകരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രംഗത്ത്.ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നുവോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതു തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close