പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍

തടവില്‍ നിന്നും മോചിതനായതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍. മോചനത്തിനായി പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഫാ. ടോം നന്ദി അറിയിച്ചു. വത്തിക്കാനിലുള്ള ഫാദര്‍ ടോം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിക്കവേയാണ് നന്ദി അറിയിച്ചത്.

‘’തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തി….’’

സലേഷ്യന്‍ സഭയുടെ ആസ്ഥാനമായ റോമിലെ ഡോണ്‍ ബോസ്കോ ജനറലേറ്റിലാണ് ഫാ.ടോം ഉഴുന്നാലില്‍ ഉള്ളത്. അതേസമയം, ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു.