ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് സ്വീകരിച്ച വൈദികനെ ജലഡറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുത്തറയെയാണ് (60) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ദൂരുഹമാണെന്ന് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഈ വൈദികന്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കേസില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ നിര്‍ണായക സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുത്തറയെ ഇന്ന് രാവിലെ താമസസ്ഥലത്തെ മുറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വാതില്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ജലഡറില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തിരിച്ചെത്തിയ ശേഷം കടുത്ത സമര്‍ദ്ദമാണ് ഫാ. കുര്യാക്കോസ് കാട്ടുത്തറ അനുഭവിച്ചിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഫ്രാങ്കോയ്ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും ഫാ. കുര്യാക്കോസ് കാട്ടുത്തറയെ നിരന്തരമായി കുറപ്പെടുത്തിയിരുന്നു.

മാധ്യമങ്ങളിലൂടെ പരസ്യമായി രീതിയില്‍ പ്രതിഷേധിച്ച ഫാ. കുര്യാക്കോസ് കാട്ടുത്തറയ്ക്ക് നേരെ ആക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു. ദസ്വയിലെ പള്ളിയില്‍ താമസിച്ചിരുന്ന ഫാ. കുര്യാക്കോസ് കാട്ടുത്തറ പരാതിക്കാരിയായ കന്യാസ്ത്രീയുടെ അധ്യാപകനാണ്.

Show More

Related Articles

Close
Close