അഞ്ചാം തിയതിയ്ക്കകം ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കലിന് നിര്‍ദേശം!!

കോട്ടയം: പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് ഹാജരാക്കിയില്ല.

തുടര്‍ന്ന് അഞ്ചാം തിയതിയ്ക്കകം ലാപ്‌ടോപ്പ് നല്‍കണമെന്ന് പൊലീസ് അറിയിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

സ്വഭാവ ദൂഷ്യം ആരോപിച്ച് കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി സത്യമല്ലെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് തെളിയിക്കുന്നതിന് വേണ്ടിയാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടത്.

കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി ഇക്കാരണത്താല്‍ ഉണ്ടായ പകയാണെന്നായിരുന്നു ബിഷപ്പ് ഉന്നയിച്ച വാദം.

Show More

Related Articles

Close
Close