“ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍” ന്‍റെ സഹായത്തോടെ ജിതേഷ് നാട്ടിലേക്ക്

friends-of-Bahrain-charity
സല്‍മാബാദ് ആലിയില്‍ ക്ലീനിംഗ് കമ്പനിയില്‍ ജോലി ചെയ്യവേ സ്പോണ്‍സറുടെ ക്രൂരത നിറഞ്ഞ പീഡനങ്ങള്‍ക്ക് ഇരയാകുകയുംചെയ്ത ജിതേഷ് നാട്ടിലേക്ക്.

പാസ്പോര്‍ട്ടും മറ്റെല്ലാ രേഖകളും സ്പോണ്സര്‍ താമസസ്ഥലത്ത് കയറി എടുത്തു കൊണ്ട് പോയ സാഹചര്യത്തില്‍ പരാതി നല്‍കുകയും ഒരു പരിഹാരം ഉണ്ടാകാതെ വന്നപ്പോള്‍ സലാം മംബാട്ടുമൂല എന്നാ സാധാരണക്കാരുടെ സാമൂഹ്യ പ്രവര്‍ത്തകനാണ് രക്ഷപെടുത്തി മാസങ്ങളോളം തന്‍റെ താമസസ്ഥലത്ത് താമസിപ്പിച്ചു സംരക്ഷിച്ചത്.

നിയമപരമായ എല്ലാ രേഖയും ശരിയാക്കുകയും, നാട്ടിലേക്കു പോകാന്‍ വേണ്ടിയുള്ള യാത്ര ടിക്കറ്റ്‌ ഹാജരാക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ “ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍” ലെ ഫൈസല്‍ എഫ്. എം, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവരോട് കാര്യം പറയുകയും മണിക്കൂറുകള്‍ കൊണ്ട് “ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍”ന്‍റെ അംഗങ്ങള്‍ തരപ്പെടുത്തിയ യാത്ര ടിക്കറ്റ്‌ അവരുടെ താമസസ്ഥലത്ത് ചെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മംബാട്ടുമൂല, “ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍” ഭാരവാഹികള്‍ ആയ അജി ഭാസി, ലിജേഷ് അരീക്ക എന്നിവരുടെ സാന്നിധ്യത്തില്‍ ഐ.സി.ആര്‍.എഫ്. സെക്രട്ടറി അജയകൃഷ്ണന്‍ കൈമാറി.