ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയം

SA 1212
ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധി-മണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.2 ഓവറിൽ 92 റൺസിന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 പന്തുകൾ ബാക്കി നിൽക്കെയാണ് 92 റൺസിന് തകർന്നടിഞ്ഞത്. സ്വന്തം കാണികളുടെ മുന്നിൽ മോശം മൽസരം കാഴ്ചവച്ചതോടെ കട്ടക്കിലെ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പികൾ വലിച്ചെറിഞ്ഞതിനെത്തുടർന്ന് മൽസരം രണ്ടു തവണ തടസപ്പെട്ടു. പിന്നീട് പ്രത്യേക മേഖലയിൽ ഇരുന്ന കാണികളെ ഒഴിപ്പിച്ച ശേഷമാണ് മൽസരം പുനരാരംഭിച്ചത്.