ബംഗാളിൽ ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും ആറു മരണം
January 15, 2017 India , Lead Story , Newsപശ്ചിമ ബംഗാളിൽ ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് ആറു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഗംഗാ നദിക്കരയിലെ ഗംഗാസാഗർ ദ്വീപിലാണ് അപകടം. പുണ്യസ്നാനത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആറു വർഷം മുൻപ് സമാനമായ രീതിയിൽ ഉണ്ടായ അപകടത്തിൽ ഏഴു ഭക്തർ മരിച്ചിരുന്നു.
കാച്ചുബെരിയ ഗട്ടിലേക്ക് പോകാൻ ഭക്തർ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. ഗംഗാസാഗര്‍ സ്നാനത്തിനായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മകര സംക്രമ ദിനത്തില്‍ ഇവിടെ സ്നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ എത്തിയത്.
Share this:
- Click to share on WhatsApp (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on Twitter (Opens in new window)
- Click to share on Google+ (Opens in new window)
- Click to share on Telegram (Opens in new window)
- Click to email this to a friend (Opens in new window)
- Click to print (Opens in new window)