‘ഇല്ല, ചാംപ്യൻമാർ അത്രവേഗം അസ്തമിക്കില്ല’:ധോണിയുടെ വിരമിക്കലിൽ ഗാംഗുലി.

‘ഞാൻ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു. ചാംപ്യൻമാർ അത്രവേഗം അസ്തമിക്കില്ല’ – ഗാംഗുലി പറഞ്ഞു.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഗാംഗുലിക്കു നേരെ ചോദ്യമുയർന്നത്. ‘അദ്ദേഹത്തിന്റെ (ധോണിയുടെ) മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതിൽ അത്യധികം അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാർ. ഞാൻ ഇവിടെ (ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്) ഉള്ളിടത്തോളം കാലം എല്ലാവർക്കും തീർച്ചയായും ബഹുമാനം ലഭിക്കും. ധോണിയുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ എത്രയോ സന്ദർഭങ്ങളുണ്ട്’ – ഗാംഗുലി പറഞ്ഞു.

അതേസമയം, മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണിയുമായി വിരമിക്കൽ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ‘ഇക്കാര്യത്തെക്കുറിച്ച് ഞാൻ ധോണിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായ അദ്ദേഹത്തെ തീർച്ചയായും നേരിട്ട് കാണും’

‘ഇല്ല, ചാംപ്യൻമാർ അത്രവേഗം അസ്തമിക്കില്ല’. – ഗാംഗുലി പ്രതികരിച്ചു.

Show More

Related Articles

Close
Close