ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് ; ഒരു മരണം

Tanker.jpg.image.784.410
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനു സമീപം എടരിക്കോട് പാലത്തിൽ നിന്ന് ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിൽ നിന്ന് അൻപത് അടിയോളം താഴെ തോട്ടിലേക്കാണു ടാങ്കർ മറിഞ്ഞത്. ടാങ്കറിന്റെ കാബിനിൽ ഉണ്ടായിരുന്ന രണ്ടു പേരിൽ ഒരാളാണു മരിച്ചത്.ഗ്യാസ് ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടെങ്കിലും ആറു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. ഐഒസിയുടെ ചേളാരി പ്ലാന്റിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്.