മുൻ കേരള ഗവർണർ ആർ.എസ് ഗവായ് അന്തരിച്ചു

gavai
മുൻ കേരള ഗവർണർ ആർ.എസ് ഗവായ് (86) അന്തരിച്ചു. നാഗ്പൂരിലെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. മൃതദേഹം ഞായറാഴ്ച മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ജന്മഗ്രാമമായ ദര്യാപൂരിൽ സംസ്‌കരിക്കും. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
2008 ജൂലായ് മുതൽ 2011 ആഗസ്ത് വരെ ഗവായ് കേരള ഗവർണറായി സേവനം അനുഷ്ഠിച്ചു. അതിന് മുമ്പ് 2006 മുതൽ 2008 വരെ ബിഹാറിൽ ഗവർണറായിരുന്നു.