ഗീത എത്തി

6x412 വർഷങ്ങൾക്ക് മുമ്പ് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് മൂകയും ബധിരയുമായ ഗീത പാക്കിസ്ഥാനിലെത്തുന്നത്. സംഝോത എക്സ്പ്രസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പാക്കിസ്ഥാൻ റെയിൻജേഴ്സാണ് കണ്ടെത്തുന്നത്. തുടർന്ന് ഇത്രയുംകാലം ഹീതി ഫൗണ്ടേഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി. ഈ സംഘടന തന്നെയാണ് കുട്ടിക്ക് ഗീത എന്ന പേരിട്ടത്.അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീത ഇന്ത്യയിലെത്തി. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയതിന്‍റെ ആവേശത്തിലാണ് ഗീത. ഗീതയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കി. രാവിലെ എട്ടു മണിയോടെ കറാച്ചിയിൽ നിന്ന് തിരിച്ച ഗീത പത്തേമുക്കാലോടെ ഡൽഹിയിലെത്തി.ഹീതി ഫൗണ്ടേഷനിലെ അംഗങ്ങൾക്കൊപ്പമാണ് ഗീത ഇന്ത്യയിലെത്തിയത്.