സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍

gold 1
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നര മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1,185 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് വിലയില്‍ വര്‍ധനവുണ്ടാകുന്നത്.

വെള്ളിയുടെ വിലയും മൂന്നരമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഔണ്‍സിന് 16.18 ഡോളര്‍നിലാവരത്തിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.പുതിയതായി പുറത്തുവന്ന ചൈനയിലെ സാമ്പത്തിക സ്ഥിതിവിവരങ്ങളും യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഈ വര്‍ഷം വര്‍ധിപ്പിച്ചേക്കില്ലെന്ന സൂചനയുമാണ് സ്വര്‍ണ വില ഉയരാനിടയാക്കിയത്. ആഗോള വിപണിയില്‍ വിലകൂടിയത് ആഭ്യന്തര വിപണിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഫലിക്കും.