സ്വര്‍ണം പണമാക്കല്‍ ; പലിശ നിരക്ക് ബാങ്കുകള്‍ക്ക് നിശ്ചയിക്കാം

12112339_898509363552299_7820546094138676208_nസ്വര്‍ണം പണമാക്കുന്ന (ഗോള്‍ഡ് മോണിറ്റൈസേഷന്‍)പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. പദ്ധതിയുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ക്ക് നിശ്ചയിക്കാം. കാലാവധി പൂര്‍ത്തിയാക്കുമ്ബോള്‍ നിക്ഷപേകന്റെ താല്പര്യപ്രകാരം പണമായോ സ്വര്‍ണമായോ നല്‍കാം. കാലാകാലങ്ങളില്‍ സ്വര്‍ണ നിക്ഷേപ അക്കൗണ്ടില്‍ വരവുവെയ്ക്കുന്ന പലിശ നിക്ഷേപകന് പിന്‍വലിക്കാം. അല്ലെങ്കില്‍ കാലാവധിയെത്തുമ്ബോള്‍ നിക്ഷേപിച്ച സ്വര്‍ണത്തോടൊപ്പം മുഴുവന്‍ പലിശയും തിരിച്ചെടുക്കാം. ഹ്രസ്വകാലം(ഒന്ന് മുതല്‍ മൂന്ന് വര്‍ഷം), ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം( 12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാമെന്നും ആര്‍ബിഐ നഷ്‌കര്‍ഷിക്കുന്നു. നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് തുടക്കംകുറിക്കും.