സംസ്ഥാനത്തെ ചരക്ക് ലോറി സമരം പിന്‍വലിച്ചു

മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരംനിര്‍ത്തിവെച്ചു. ഇന്‍ഷുറന്‍സ് വര്‍ധന മൂലമുണ്ടായ നഷ്ടം നികത്താന്‍ ഏപ്രില്‍ 30 മുതല്‍ ചരക്കു വാഹനങ്ങളുടെ വാടക വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇന്നുച്ചയ്ക്ക് ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.