ഗൂഗിളിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധന.

google1
ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധന.പ്രതീക്ഷിച്ചതിലേറെ നേട്ടം പുറത്തുവന്നതിനെതുടര്‍ന്ന് ഗൂഗിളിന്റെ ഓഹരി വില 7.5 ശതമാനം ഉയര്‍ന്നു. ജൂണിലവസാനിച്ച പാദത്തില്‍ 393 കോടി ഡോളറാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 11 ശതമാനമാണ് വരുമാനത്തിലുണ്ടായ വര്‍ധന. 1770 കോടി ഡോളറാണ് എപോപഴത്തെ ഗൂഗിളിന്റെ വരുമാനം.യു ടൂബ്, മൊബൈല്‍ എന്നിവയാണ് മികച്ച ലാഭം നേടാന്‍ സഹായിച്ചതെന്ന് ഗൂഗളിന്റെ ഫിനാന്‍സ് വിഭാഗം മേധാവി റുത്ത് പൊറാട്ട് പറഞ്ഞു.