ഗൂഗിള്‍ പ്ലസും വിടപറയുന്നു

aa
ഗൂഗിള്‍ന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസും സേവനം അവസാനിപ്പിക്കുന്നു. നാല് വര്‍ഷം മുന്‍പാണ് ഗൂഗിള്‍ പ്ലസ് സോഷ്യല്‍മീഡിയ രംത്തെത്തിയത്. നൂറുകോടിയിലേറെ പേരെ ഉള്‍പ്പെടുത്തിയ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാകണം എന്ന ലക്ഷ്യത്തോടെയാണ് വന്നതെങ്കിലും മത്സര രംഗത്ത് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും മുന്നില്‍ മുട്ടുക്കുത്തേണ്ടിവന്നു. ഗൂ നവമാധ്യമരംഗത്തെ തങ്ങളുടെ പരീക്ഷണം പരാജയപ്പെട്ടു. നിലവിലുളള രീതിയില്‍ സര്‍വീസ് തുടരേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനമെന്ന് ഗൂഗിള്‍ ഫോട്ടോസ് ആന്‍ഡ് ഷെയറിങ് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. പ്ലസ് വേഗം നിര്‍ത്തലാക്കാതെ പതിയെ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.

ഗൂഗിള്‍ പ്ലസ് കാരണം ഗൂഗിള്‍ ഉപഭോക്താക്കള്‍ കുറയുന്നു എന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. ഗൂഗിളിന്റെ ഏത് സേവനത്തിനും ഗൂഗിള്‍ പ്ലസ് അക്കൗണ്ട് വേണം എന്ന നിബന്ധനയാണ് ഇതിന് കാരണം.