എടിഎമ്മുകൾ വഴി 2,000 രൂപയുടെ നോട്ടുകൾ

എടിഎമ്മുകള്‍ വഴി 2,000 രൂപയുടെ നോട്ടുകൾ ചൊവ്വാഴ്ച മുതൽ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ. ജില്ലാ സഹകരണ ബാങ്ക് വഴിയും ജനങ്ങൾക്ക് 2000 രൂപയുടെ നോട്ടുകൾ കിട്ടിത്തുടങ്ങും.

നോട്ട് പിൻവലിച്ചതിനെ തുടർന്ന് കൂടുതൽ പ്രതിസന്ധി നേരിടുന്ന ഗ്രാമപ്രദേശങ്ങളിലെ
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തും. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം മൊബൈൽ ബാങ്കിംഗ് ക്രമീകരണവും മൈക്രോ എടിഎം സംവിധാനങ്ങളും തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.