ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പിയെന്ന് എക്‌സിറ്റ്‌പോള്‍

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ന്യൂസ് 18, ടൈംസ് നൗ, സീ വോട്ടര്‍ തുടങ്ങിയവര്‍ നടത്തിയ എകസിറ്റപോള്‍ സര്‍വേ.

ഗുജറാത്തില്‍ ബി.ജെ.പിക്ക് 109 സീറ്റും കോണ്‍ഗ്രസ് 70-74 സീറ്റുമാണ് വിവിധ എജന്‍സികള്‍ പ്രവചിക്കുന്നത് മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കും. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 92 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. അതേ സമയം ഇന്ത്യ ടുഡേ ഗുജറാത്തില്‍ ബി.ജെ.പിക്ക് 113 സീറ്റും കോണ്‍ഗ്രസിന് 82 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് 31 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമാണ് ലഭിക്കുക. സൗരാഷ്ട്ര മേഖലയില്‍ ബി.ജെ.പിക്ക് 28 കോണ്‍ഗ്രസിന് 26 സീറ്റും ലഭിക്കും. ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി 41 സീറ്റും കോണ്‍ഗ്രസ് 25 സീറ്റും നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം.