ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇന്നറിയാം. രാവിലെ എട്ട് മണിക്ക് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. 10 ബൂത്തുകളില്‍ വോട്ടുകളുമായി വിവിപാറ്റ് ഒത്ത് നോക്കും. ഹിമാചലില്‍ 42 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് മിക്ക എക്‌സിറ്റ്‌പോളുകളും പ്രവചിക്കുന്നത്. ഗുജറാത്തില്‍ എക്‌സിറ്റ്‌പോളുകള്‍ തെറ്റുമെന്ന് കോണ്‍ഗ്രസ്സും പട്ടിതാര്‍ദലിത് വിഭാഗങ്ങളും ഉറച്ച് വിശ്വസിക്കുന്നു.

വോട്ടര്‍ പോളിങ് ബൂത്തില്‍നിന്നു പുറത്തിറങ്ങുന്ന ഉടന്‍ ശേഖരിക്കുന്ന വിവരമാണ് എക്‌സിറ്റ് പോളില്‍ രേഖപ്പെടുത്തുന്നത്. ഇതിനാല്‍ തെരഞ്ഞടുപ്പിനു മുന്‍പു നടത്തുന്ന അഭിപ്രായ സര്‍വേകളേക്കാള്‍ കൃത്യത എക്‌സിറ്റ് പോളിന് അവകാശപ്പെടാം.