യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് വെള്ളാപ്പള്ളി

ഗാനഗന്ധർവന്‍ കെ ജെ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസികളായ എല്ലാവരെയും ക്ഷേത്രത്തിൽ കയറ്റണം എന്ന നിലപാടാണ് തനിക്കുള്ളത്. മറിച്ചുള്ള നിലപാടുകൾ മാറേണ്ട കാലം അതിക്രമിച്ചതായും അദേഹം ജനം ടി വി പ്രതികരിക്കവേ  പറഞ്ഞു .

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റണം എന്ന ആവശ്യം ശക്തമാകുന്നതിനു ഇടയിലാണ് നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‌ എത്തിയത്. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള മറ്റു മതസ്ഥര്‍ ക്ഷേത്രത്തില്‍ കയറാന്‍ പാടില്ല എന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ മാത്രമാണ് ഇത്തരം ഒരു പ്രവണത കണ്ടു വരുന്നത്. ഈ തീരുമാനങ്ങള്‍ തിരുത്തേണ്ട കാലം അതിക്രമിച്ചതായും അദേഹം വ്യക്തമാക്കി.