ഗുരുവായൂർ ക്ഷേത്രത്തിന് ബോംബ് ഭീഷണി.

guruvayoor temble1
ഗുരുവായൂർ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി.ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സിഐക്കാണ് ഭീഷണി സന്ദേശം എത്തിയത്.തൃശ്ശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പരിശോധന നടത്തുകയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് പ്രാഥമിക വിവരം.കഴിഞ്ഞ ദിവസം വിവാഹ സംഘം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായിരുന്നു.