പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍

ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു…

എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്….. അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ വെച്ചാണ്. ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും, ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും, ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു..

മലയാളത്തിലെ അഭിനയപ്രതിഭ മോഹന്‍ലാലിന്റെ മകന്‍ മോഹന്‍ ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രം ആദി നാളെ റിലീസിനെത്തുകയാണ്. അതിനിടെ മലയാള സിനിമയുടെ പ്രിയപ്പെട്ട ‘അപ്പു’വിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടനാണ് പ്രണവെന്നും അവനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാനടനായ ലാലേട്ടന്റെ മഹാഭാഗ്യമാണെന്നും ഹരീഷ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സഹ സംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്‍മാരൂടെ ആവശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു…. ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു… മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയില്‍ ഷെയര്‍ ചെയത് താമസിക്കുന്നു… പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍…. അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം… ആദിക്കും അപ്പുവിനും വിജയാശംസകള്‍…..