DN SpecialLatest News

ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; ബംഗളൂരു സ്തംഭിച്ചു!

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന് വന്‍ പ്രതിപക്ഷ പിന്തുണ. ബന്ദിനെ തുടര്‍ന്ന് ബംഗളൂരു നഗരം പൂര്‍ണമായി സ്തംഭിച്ചു. നഗരത്തിലെ സ്‌കൂളുകളും കോളജുകളും തുറന്നില്ല. കര്‍ണാടകയില്‍ ബന്ദിന് ഭരണകക്ഷിയായ ജനതാദളിന്റെ പിന്തുണയുമുണ്ട്. ഇതിനു പുറമെ യൂബര്‍, ഒല ഡ്രൈവേഴ്‌സ് അസോസിയേഷനും ടാക്‌സി ഡ്രൈവര്‍മാരും കര്‍ണാടക ആര്‍ടിസി തൊഴിലാളികളും ബന്ദിന് പിന്തുണയുമായി രംഗത്ത് വന്നതോടെ നഗരം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ കര്‍ണാടകയില്‍ ഓടുന്നുണ്ട്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് അണിചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്ഘട്ടിലെ പ്രതിഷേധത്തിലാണ് പങ്കുചേര്‍ന്നത്. പശ്ചിമ ബംഗാളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുള്ളത് കൊണ്ട് പശ്ചിമ ബംഗാളിനെ ബന്ദ് ഭാഗികമായി ബാധിച്ചിട്ടുണ്ട്. ഒഡീഷയിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ അരേങ്ങറി.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബന്ദിനെ നേരിടുന്നതായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം സംഘടിപ്പിക്കും. തമിഴ്‌നാട്ടില്‍ ബന്ദിന് ഡിഎംകെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്

 

Tags
Show More

Related Articles

Close
Close