ഹര്‍ത്താല്‍: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷമാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പത്താം തിയതി കോണ്‍ഗ്രസ് ആറു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇടത് പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കേരളത്തില്‍ ബന്ദ് 12 മണിക്കൂര്‍ ഹര്‍ത്താലാക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.