കേരളത്തിന് കൈത്താങ്ങായി ഹാവെല്‍സ്; എല്ലാ ഉത്പന്നങ്ങള്‍ക്കും 40 ശതമാനം വിലക്കുറവ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി പുതിയ ഓഫറുമായി ഹാവെല്‍സ് ഇന്ത്യ. കമ്പനിയുടെ കീഴിലുള്ള എല്ലാ ഉത്പന്നങ്ങളും കേരളത്തില്‍ സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി ഉള്‍പ്പെടെ 40 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും.

ഹാവെല്‍സിന്റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ്‌വര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് കൈകോര്‍ക്കും. കേരളത്തില്‍ നിന്നുള്ള കോളുകള്‍ക്കായി പ്രത്യേക ടോള്‍ഫ്രീ നമ്പറും[ 18001031313] ഒരുക്കിയിട്ടുണ്ട്. ഡീലര്‍മാര്‍, റീട്ടെയിലുകാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും, ഹാവെല്‍സ് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സഹായങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാനും ഈ നമ്പറിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് അഞ്ച് കോടി ഹാവെല്‍സ് സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ വമ്പന്‍ വിലക്കുറവ്.