Kerala
Trending

ഹവാല പണമിടപാട്; ഇടത് എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ പിടിയില്‍

മകന്റെയും മരുമകന്റെയും അറസ്‌ററിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹവാല പണമിടപാടുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇടത് എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ പിടിയിലായി. റഹീമിന്റെ മകന്‍ ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് പിടിയിലായത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുടുംബാംഗം ഉള്‍പ്പടെയുള്ളവര്‍ ഹവാല കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുന്‍പ് തന്നെ ഇയാള്‍ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും എംഎല്‍എക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എ ഉപയോഗിക്കുന്ന കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നല്‍കിയതാണെന്നും, എംഎല്‍എക്ക് അനധികൃത പണമിടപാടുകള്‍ ഉണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൊടുവള്ളി മുസ്ലീം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സിപിഎമ്മിന്റെ ജനജാഗ്രത യാത്രക്കിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന്റെ പിന്നിലും പി.ടി.എ.റഹീമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

Tags
Show More

Related Articles

Close
Close