ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു; ഉത്തരകൊറിയന്‍ ആണവായുധത്തെ നേരിടാനുള്ള തയ്യാറെടുപ്പെന്ന് അധികൃതര്‍

ശീ​ത​യു​ദ്ധ​ത്തി​ന്റെ അ​ന്ത്യ​ത്തി​ന് ശേ​ഷം ആദ്യമായി യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപില്‍ അപായമണി മു​ഴ​ക്കി. പരീക്ഷണാടിസ്ഥാനത്തിലാണ് സൈറണ്‍ മുഴക്കിയത്.

ഉ​ത്ത​ര​കൊ​റി​യ​ൻ ആ​ണ​വാ​യു​ധ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ഹ​വാ​യ്. ആണവ ആക്രമണമുണ്ടായാല്‍ ആളുകളെ അറിയിക്കാനാണ് സൈറണ്‍ സംവിധാനം പുനഃസ്ഥാപിച്ചത്. എ​ല്ലാ മാ​സ​ത്തി​ലെ​യും ആ​ദ്യ പ്ര​വൃ​ത്തി ദി​നത്തില്‍ സി​ഗ്ന​ൽ സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൈ​റ​ൺ മു​ഴ​ക്കി 10 മി​നി​റ്റി​ന​കം ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ 90 ശ​ത​മാ​നം ആ​ളു​ക​ള്‍ക്കും അ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, ഉ​ത്ത​ര​കൊ​റി​യ​ൻ അ​ണവാ​യു​ധ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഹ​വാ​യ് പ്ര​ത്യേ​കം മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ​രെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ണു​ബോം​ബ് വീ​ണാ​ൽ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ എ​ന്തൊ​ക്കെ ര​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും എ​ങ്ങ​നെ​യാ​ണ് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ക​യെ​ന്ന​തും ഇ​തി​ല്‍ പ​റ​യു​ന്നു​ണ്ട്. ബോം​ബ് വീ​ണാ​ൽ 12 മു​ത​ൽ 15 മി​നി​റ്റി​നി​ട​യി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2009ല്‍ ​ഉ​ത്ത​ര​കൊ​റി​യ ഹ​വാ​യ് ദ്വീ​പി​ല്‍ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ വി​ക്ഷേ​പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ഒ​ബാ​മ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​കൊ​റി​യ​ക്കെ​തി​രെ സേ​നാ​വി​ന്യാ​സം ശ​ക്ത​മാ​ക്കി​യി​രു​ന്നു. മി​സൈ​ലി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഹ​വാ​യ് ദ്വീ​പി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.