മൂന്നു ദിവസം ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; എട്ടു ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി

കനത്തമഴയും എറണാകുളം ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനവും നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ട്രെയിനുകളുടെ വേഗം കുറയ്ക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ടു ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തി. ഇതിനു പുറമെ, മറ്റ് ട്രെയിനുകള്‍ നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈഎഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ് അങ്കമാലി ഇരിങ്ങാലക്കുട സ്റ്റോപുകള്‍ നിര്‍ത്തും

റദ്ദാക്കിയ ട്രെയിനുകള്‍:
എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റ് എക്‌സ്പ്രസ്
കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റ് എക്‌സ്പ്രസ്
എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍
ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍
ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍
തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍
എറണാകുളംനിലമ്പൂര്‍ പാസഞ്ചര്‍
നിലമ്പൂര്‍എറണാകുളം പാസഞ്ചര്‍